01:04am 29 October 2026
NEWS
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു
23/06/2025  08:30 AM IST
nila
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോ​ഗമിക്കവെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു. പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. ഇന്നു രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ചുങ്കത്തറ മാർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ. പതിനൊന്ന് മണിയോടെ അന്തിമഫലം അറിയാനാകും എന്നാണ് പ്രതീക്ഷ.

പോസ്റ്റൽ, സർവീസ് വോട്ടുകൾ കൂടി ചേർത്തുള്ള ഏറ്റവും പുതിയ പോളിങ് ശതമാനം 75.87 ആണ്.19 റൗണ്ടായാണ് വോട്ടെണ്ണുന്നത്. ഓരോ റൗണ്ടിലും 14 വീതം ബൂത്തുകളിലെ വോട്ടുകൾ എണ്ണും. മൊത്തം 263 പോളിങ് സ്റ്റേഷനുകൾ. ആദ്യഘട്ട ലീഡ് അരമണിക്കൂറിനുള്ളിൽത്തന്നെ അറിയാം. മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കിൽ 11 മണിക്കുള്ളിൽ ഫലപ്രഖ്യാപനം നടക്കും. 

എൽഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടൻ ഷൗക്കത്ത്, എൻഡിഎയ്ക്കായി മോഹൻ ജോർജ്, സ്വതന്ത്രസ്ഥാനാർഥിയും മുൻ എംഎൽഎയുമായ പി.വി.അൻവർ എന്നിവരടക്കം 10 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img